Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊന്നേപാടം കടവിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

11:14 AM Nov 27, 2023 IST | ലേഖകന്‍
Advertisement

മലപ്പുറം: വാഴയൂരിനടുത്ത് ഫറൂഖ് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
കാരാട് കണ്ണാഞ്ചേരി ജൗഹറും ( 39 ) ഇവരുടെ ജേഷ്ഠൻ്റെ മകൻ നബ്സാൻ (15 ) എന്ന 1ാം0 ക്ലാസ് വിദ്യാർത്ഥിയുമാണ് ചാലിയാറിൽ മുങ്ങി മരിച്ചത്.
പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ചാലിയാറിലെ ആഴത്തിലുള്ള കയത്തിൽപ്പെട്ട ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇവർക്ക് ഒപ്പം വെള്ളത്തിൽ പോയ നാലു പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
നാട്ടുകാരും , അഗ്നി ശമന സേനാംഗങ്ങളും ടി ഡി ആർ എഫ് വളണ്ടിയർമാരും ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisement

Advertisement
Next Article