Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആശുപത്രിയിൽ നിന്നു മാറി നൽകിയ മൃതദേഹം സംസ്കരിച്ചു, സംഘർഷം

01:12 PM Nov 09, 2023 IST | ലേഖകന്‍
Advertisement

കോട്ടയം: മൃതദേഹം മാറി സംസ്കരിച്ചു. ആശുപത്രിയിൽ സംഘർഷം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു നൽകിയ മൃതദേഹമാണ് മാറി സംസ്കരിച്ചത്. മൃതദേഹം മാറി നൽകി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോൾ ആശുപത്രിയിൽനിന്ന് ലഭിച്ചത് മറ്റൊരു മൃതദേഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ആശുപത്രിയിൽനിന്ന് മാറി നൽകിയത്. മാറി കൊണ്ടുപോയ ശോമ്മയുടെ മൃതദേഹം സംസ്കരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചതോടെ ബന്ധുക്കൾ പ്രതിഷേധിച്ചു. ഇന്ന് രാവിലെ ആശുപത്രിയിലെത്തി ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കൾക്ക് വ്യക്തമായത്. ശോശാമ്മയുടെ മൃതദേഹം എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ അത് മറ്റൊരുകൂട്ടർ കൊണ്ടുപോയി സംസ്കരിച്ചുവെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകിയത്.

Advertisement

രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെതുടർന്ന് മേരി ക്വീൻസ് ആശുപത്രിയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ശോശാമ്മ മരിക്കുന്നത്. ആശുപത്രിയിൽ മോർച്ചറി സൗകര്യമുള്ളതിനാൽ മൃതദേഹം അവിടെ സൂക്ഷിക്കുകയായിരുന്നു. ഇന്നായിരുന്നു ശോശാമ്മയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. ശോശാമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാനമപ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മ എന്ന സ്ത്രീയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടെതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടെതാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിൽ വലിയ രീതിയിലുള്ള പ്രതിഷേധമുയർന്നു. ചിറക്കടവ് സ്വദേശിനിയുടെ മൃതദേഹം എന്ന നിലയിൽ ശോശാമ്മയുടെ മൃതദേഹം കൈമാറിപോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. ചിറക്കടവ് സ്വദേശിനിയുടെ മൃതദേഹമാണെന്ന ധാരണയിൽ അവർ സംസ്കരിക്കുകയും ചെയ്തു. മൃതദേഹം മാറി നൽകിയുള്ള ഗുരുതരമായ വീഴ്ച എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ആശുപത്രിക്ക് മുന്നിൽ ശോശാമ്മയുടെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.

Advertisement
Next Article