Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി

03:15 PM Oct 09, 2024 IST | Online Desk
Advertisement

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരര്‍ തട്ടക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികനായ ഹിലാല്‍ അഹ്മദ് ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച മുതലാണ് ഹിലാലിനെ അനന്ത്‌നാഗിലെ സങ്ക്‌ലന്‍ മേഖലയില്‍ നിന്ന് കാണാതായത്. മൃതദേഹത്തില്‍ വെടിയുണ്ടകളും കണ്ടെത്തി.

Advertisement

വ്യാപക തിരിച്ചിലിലാണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സൈനികനെ കണ്ടെത്താനായി ഇന്ത്യന്‍ ആര്‍മിയും ജമ്മുകശ്മീര്‍ പൊലീസും തിരച്ചില്‍ ശക്തമാക്കിയിരുന്നു. മൃതദേഹം ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരര്‍ ശ്രമിച്ചത്. എന്നാല്‍ ഒരാള്‍ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലും കശ്മീരിലെ കുല്‍ഗാമില്‍ നിന്ന് ഒരു സൈനികനെ കാണാതായിരുന്നു. പൊലീസ് നടത്തിയ തിരിച്ചിലില്‍ ഇദ്ദേഹത്തെ പിന്നീട് കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി കാറില്‍ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കാര്‍ വഴിയരികില്‍ ഉപക്ഷേിച്ച നിലയില്‍ കണ്ടെത്തി. കാറില്‍ രക്തം കണ്ടെത്തിയത് സംശയത്തിനിടയാക്കുകയും ചെയ്തു. എട്ടുവര്‍ഷത്തിനിടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരര്‍ അഞ്ചിലേറെ സൈനികരെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

Tags :
featurednational
Advertisement
Next Article