Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി, കൊലപ്പെടുത്തിയത് സ്വർണം കവരാനെന്ന് പ്രതി

01:17 PM Nov 13, 2023 IST | ലേഖകന്‍
Advertisement

​ഗൂഡല്ലൂർ (തമിഴ്നാട്): കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വീട്ടമ്മ വെളിപറമ്പ് സ്വദേശി സൈനബ (57)യുടെ മൃതദേഹം കണ്ടെത്തി. ​കേരള അതിർത്തിയോടു ചേർന്ന ​ഗൂഢല്ലൂർ വനമേഖലയിലെ കൊക്കയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കിട്ടിയത്. അഴുകിയ നിലയിലായതിനാൽ ഇതു സൈനബയുടെ മൃതദേഹം തന്നെയാണോ എന്നു പൊലീസ് ഉറപ്പിച്ചിട്ടില്ല. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്.
ഇവരെ താൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സുഹൃത്ത് സമദ് പ1ലീസിനു മൊഴി നൽകിയിരുന്നു. സഹായത്തിന് സുലൈമാൻ എന്നയാളെയും കൂട്ടി. ഈ മാസം ഏഴിനാണ് സൈനബയെ കാണാതായത്. അന്നുച്ചയ്ക്ക് കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് കാറിലാണ് സൈനബയെ കൂട്ടിക്കൊണ്ടു പോയത്. സൈനബയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിൻറെ മൊഴി.
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് മൊഴി.

Advertisement

Advertisement
Next Article