Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിഷ്ക്കളങ്കമായി ചിരിപ്പിച്ച പ്രിയ സുഹൃത്ത് ; ഇന്നസെന്റിന്റെ ഓർമ്മകളിൽ ബെന്നി ബഹന്നാൻ എംപി

10:39 AM Mar 26, 2024 IST | Online Desk
Advertisement

മലയാളത്തെ നിഷ്ക്കളങ്കമായി ചിരിപ്പിച്ച പ്രിയ സുഹൃത്ത് ഇന്നസെന്റിന്റെ ഓർമ്മ ദിനമാണ് ഇന്ന്. എതിർ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് പരസ്പരം മത്സരിക്കുമ്പോഴും വളരെ സ്വാതന്ത്രത്തോടെ വിളിച്ച് നർമ്മം പങ്കുവെച്ചിരുന്ന പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇന്നസെന്റെന്ന് ബെന്നി ബഹന്നാൻ എംപി പറഞ്ഞു. പ്രിയപ്പെട്ട ഇന്നസെന്റിന്റെ ഓർമ്മകൾക്ക് മുന്നിൽ, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുടയിലുള്ള സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ പ്രണാമം അർപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

2023 മാര്‍ച്ച് 26, ചിരിപ്പിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റ് വിടപറഞ്ഞു. ചിരിപ്പിക്കുന്ന ഓർമ്മകൾ ബാക്കിയായ്‌ക്കിയിട്ട് ഒരാണ്ട് തികയുന്നു. ചിരികൾക്കപ്പുറത്തെ തന്മയമുള്ള മനുഷ്യസ്‌നേഹികൂടിയായ രാഷ്ട്രീയ വ്യക്തിത്വം കൂടിയായിരുന്നു ഈ ഇരിങ്ങാലക്കുടക്കാരൻ. 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനാകുമ്പോഴും വേദനകൾക്കിടയിലെ സന്തോഷത്തെ ചേർത്തുപിടിക്കുന്ന കലാകാരനെ ഒരിക്കലും മലയാളിക്കെന്നല്ല ആർക്കും മറക്കാൻ കഴിയില്ല. ജീവിതത്തിന്റെ വേദനകളെ പുഞ്ചിരിയോടെ നേരിടാൻ പ്രചോദനം നൽകുകയായിരുന്നു ഇന്നസെന്റ്.

Tags :
featuredkeralanews
Advertisement
Next Article