വടക്കാഞ്ചേരിയിലെ 48കാരന്റെ മരണം; പന്നിക്കെണിയില്‍ ഷോക്കേറ്റല്ല, ജീവനൊടുക്കിയതെന്ന് പൊലീസ്
തൃശ്ശൂർ: വടക്കാഞ്ചേരി വിരുപ്പാക്കയില്‍ 48കാരനെ തെങ്ങിൻതോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വിരുപ്പാക്ക സ്വദേശി ഷെരീഫ് പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചതല്ലെന്നും ജീവനൊടുക്കിയതാണെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.
ഇന്നു രാവിലെയാണ് പ്രവാസി മലയാളി കൂടിയായ ഷെരീഫിനെ വിരുപ്പാക്കത്ത് തെങ്ങിന്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം വൈദ്യുതി വേലിയുമുണ്ട്. സമീപത്ത് കുറേ വയര്‍ കഷണങ്ങളും കിടന്നിരുന്നു. പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റതാകാമെന്നായിരുന്നു നാട്ടുകാര്‍ സംശയിച്ചത്. എന്നാല്‍ വടക്കാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്കെത്തിയത്.പോലീസ് നടത്തിയ പരിശോധനയില്‍ കൈവിരലില്‍ ഇലക്‌ട്രിക് വയർ ചുറ്റിയതായി കണ്ടെത്തി. തൊട്ടു മുകളിലുള്ള വൈദ്യുതി ലൈനിലേക്ക് വയറിന്‍റെ അറ്റം ഓലമടലില്‍ ചുറ്റി ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇലക്‌ട്രിക് വയർ ഷെരീഫ് വീട്ടില്‍ നിന്നു കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു