എഡിഎമ്മിന്റെ മരണം; പ്രതി പി.പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി
03:23 PM Oct 29, 2024 IST
|
Online Desk
Advertisement
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി.പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവ്യയും പൊലീസും തമ്മിലുണ്ടാക്കിയ തിരക്കഥ പ്രകാരമായിരുന്നു കീഴടങ്ങൽ നാടകം. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലാവുകയായിരുന്നു എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വാദം .
Advertisement
Next Article