പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരന്റെ മരണം: അസ്വാഭാവിക മരണത്തിനു പോലീസ് കേസ് എടുത്തു
11:17 AM Feb 02, 2024 IST | ലേഖകന്‍
Advertisement
Advertisement
പത്തനംതിട്ട: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കവേ വീണ് പരിക്കേറ്റ് ചികിൽത്സയിലായ 5 വയസ്സുകാരൻ മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തു. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി. വർഗീസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു.വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഏകദശം പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കി.