For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

08:51 PM Nov 21, 2024 IST | Online Desk
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം  മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
Advertisement

പത്തനംതിട്ട: നഴ്സ‌ിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ മൂന്ന് വിദ്യാർഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.

Advertisement

കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായ അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.