Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർത്ഥന്റെ മരണം; 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

02:23 PM Mar 12, 2024 IST | Online Desk
Advertisement

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ ആറു പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ രണ്ടു ​
ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൽപ്പറ്റ കോടതിയുടേതാണ് വിധി. സിൻജോ ജോൺസൺ, അമീൻ അക്ബർ അലി, സൗദ്, ആദിത്യൻ, കാശിനാഥൻ, ഡാനിഷ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരാണ് സിദ്ധാർത്ഥനെ കൂടുതലായി മർദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമിച്ച ആയുധങ്ങൾ സംബന്ധിച്ച വ്യക്തതയ്ക്കും കൂടുതൽ ചോദ്യം ചെയ്യലിനുമായാണ് കസ്റ്റഡിയിൽ വിട്ടത്. കൂടാതെ 20ഓളം ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധന നടത്താനായി അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Advertisement

സിദ്ധാർത്ഥന്റേത് ആത്മഹത്യയോണോ കൊലപാതകമാണോയെന്ന് കണ്ടെത്തൻ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥന്റെ മരണം അന്വേഷണം സിബിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.

Tags :
featuredkeralanews
Advertisement
Next Article