സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി
09:32 PM Dec 05, 2024 IST | Online Desk
Advertisement
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.
Advertisement
അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.