Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വി​നാ​യ​ക​ന്‍റെ മ​ര​ണം; പൊലീസുകാ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേരണ​ക്കു​റ്റം ചു​മ​ത്തണമെന്ന്; കോടതി

04:38 PM Dec 12, 2024 IST | Online Desk
Advertisement

തൃശ്ശൂർ: തൃശ്ശൂർ എ​ങ്ങ​ണ്ടി​യൂ​രി​ലെ ദ​ളി​ത് യു​വാ​വ് വി​നാ​യ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആരോപണ​വി​ധേ​യ​രാ​യ പൊലീസുകാ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് തൃ​ശൂ​ർ എ​സ്‌​സി എ​സ്ടി കോ​ട​തി. പ്ര​തി​ക​ളെ​ന്ന് ആ​രോ​പ​ണ​മു​ള്ള പോ​ലീ​സു​കാ​രെ ഒ​ഴി​വാ​ക്കി​യ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​നെ​തി​രേ കു​ടും​ബ​വും ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി​യും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2017 ജൂ​ലൈ​യി​ലാ​ണ് വി​നാ​യ​ക​ൻ മ​രി​ച്ച​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് വി​നാ​യ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

Advertisement

കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പോ​ലീ​സു​കാ​രാ​യ സാ​ജ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രേ‍​യാ​ണ് വി​നാ​യ​ക​ന്‍റെ പി​താ​വ് കൃ​ഷ്ണ​നും ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി​യും കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ച് വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന വി​നാ​യ​ക​നെ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ് വി​നാ​യ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സാ​ണ് എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ർ​ദി​ച്ചു എ​ന്ന കേ​സും ആ​ത്മ​ഹ​ത്യാ​കേ​സു​മാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Tags :
kerala
Advertisement
Next Article