Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി

11:43 AM Aug 05, 2024 IST | Online Desk
Advertisement

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളില്‍ വ്യാപക നാശം വിതച്ച മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. മാണ്ഡി, ഷിംല ജില്ലകളില്‍ നിന്ന് ഞായറാഴ്ച നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാണ്ഡി ജില്ലയിലെ പധര്‍ പ്രദേശത്തെ രാജ്ഭാന്‍ ഗ്രാമത്തില്‍ നിന്ന് രണ്ടും സത്ലജ് നദിയുടെ തീരത്തുള്ള ധക്കോളിക്ക് സമീപം രണ്ടും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡ്, ഡ്രോണുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വിന്യസിച്ച് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

വെള്ളപ്പൊക്കത്തില്‍ അറുപതോളം വീടുകള്‍ ഒലിച്ചുപോയതായും നിരവധി ഗ്രാമങ്ങളെ സാരമായി ബാധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്പെഷ്യല്‍ സെക്രട്ടറി ഡി.സി റാണ പറഞ്ഞു. ജൂലൈ 31 രാത്രിയിലാണ് പ്രദേശത്തെ കശക്കിയെറിഞ്ഞ മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനവും തുടര്‍ന്നുണ്ടായ ?പ്രളയവും കാരണം റോഡ് തകര്‍ന്ന റാംപൂരില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മാണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഏഴ് പേര്‍. കുളുവില്‍ ഒരാള്‍ മരിച്ചു. ഷിംലയില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷിംലയില്‍ 33 പേരെയും കുളുവില്‍ ഒമ്പത് പേരെയും മണ്ടിയില്‍ ആറുപേരെയും കാണാതായിട്ടുണ്ട്. 61 വീടുകള്‍ പൂര്‍ണമായും 42 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിര്‍മ്മാണത്തിലിരിക്കുന്ന കുര്‍പാന്‍ ഖാഡ് പദ്ധതിക്ക് പ്രളയത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഷിംലയുടെയും കുളുവിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സമേജ്, ധാരാ സര്‍ദ, കുശ്വ എന്നീ മൂന്ന് ഗ്രാമങ്ങളില്‍ വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതിനാല്‍, കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കുളു ജില്ലയിലെ ബാഗി പുല്‍ മേഖലയില്‍ ദുരന്തം ബാധിച്ച കുടുംബങ്ങളുമായി ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ ഭീകരവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഭരണകൂടം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Next Article