Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം ജയിൽ നിയമങ്ങൾക്ക് എതിര്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

12:28 PM Jun 22, 2024 IST | Online Desk
Advertisement

കോട്ടയം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർക്കാരിന്റെ ഈ തീരുമാനം ജയിൽ മാനുവലിന് വിരുദ്ധമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇളവ് നൽകുക സാധ്യമല്ല.

Advertisement

ഓൾ ഇന്ത്യ സർവീസുള്ള ഡിജിപി എങ്ങനെയാണ് ഇത് ചെയ്യുന്നത്. ഹൈക്കോടതി വിധിയെ മാനിക്കാത്ത നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.പരോൾ നൽകിയത് തന്നെ നിയമ വിരുദ്ധമാണ്. സിപിഎമ്മിന്റെ തിരുത്തൽ ഇതാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കേണ്ടെന്നും ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമം. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാനാണ് ശ്രമം. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Tags :
keralanewsPolitics
Advertisement
Next Article