പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും
07:58 PM Apr 17, 2024 IST | Online Desk
Advertisement
കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.
Advertisement
സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.