For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പരാജയ സാധ്യത: ജോ ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി

01:10 PM Jul 08, 2024 IST | Online Desk
പരാജയ സാധ്യത  ജോ ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി
Advertisement

വാഷിങ്ടന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയ സാധ്യത കണക്കിലെടുത്ത് ജോ ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് ഞായറാഴ്ച സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെമോക്രാറ്റിക് ടിക്കറ്റില്‍ ബൈഡന്‍ മത്സരിച്ചാല്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെ കുറിച്ചും സഭയുടെ ഭൂരിപക്ഷം വീണ്ടെടുക്കാനുള്ള പാര്‍ട്ടിയുടെ സാധ്യതകളെ കുറിച്ചും ഉള്ള ആശങ്കകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.

Advertisement

അതെ സമയം ബൈഡന്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറണമെന്നത് സംബന്ധിച്ച് ജെഫ്രീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തേ ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി വാദിച്ചവര്‍ പോലും ഇപ്പോള്‍ കൈയൊഴിയുന്ന കാഴ്ചയാണ് ചര്‍ച്ചയിലുണ്ടായത്. മാര്‍ക് ടകാനോ, ആദം സ്മിത്ത്, ജിം ഹിംസ്, ജോ മോറെല്ലെ, ജെറി നാഡ്‌ലര്‍, സൂസന്‍ വൈല്‍ഡ് എന്നിവരാണ് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തവരില്‍ ?പ്രമുഖര്‍. അതേസമയം, മാക്‌സിന്‍ വാട്ടേഴ്‌സും ബോബി സ്‌കോട്ടും ബൈഡന് അനുകൂലമായി സംസാരിച്ചു. പാര്‍ട്ടി നേതൃത്വത്തിലെ ഭിന്നതയാണ് ഇത് തെളിയിക്കുന്നത്. ബൈഡന്‍ സ്ഥാനാര്‍ഥിയായി തുടര്‍ന്നാല്‍ പ്രസിഡന്റ് മത്സരത്തില്‍ ഭൂരിപക്ഷം നേടാനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്ത് കൊണ്ടുവരണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്.

അതെസമയം, മത്സരിക്കാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി താനാണെന്നും നൂറ് ശതമാനം ജയസാധ്യതയുണ്ടെന്നുമാണ് ബൈഡന്‍ അവകാശപ്പെടുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനമാണ് ബൈഡന് വിനയായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രായാധിക്യവും രോഗിയാണെന്നുള്ള പ്രചാരണങ്ങളും കൂടുതല്‍ ശക്തമായി. എന്നാല്‍ തനിക്ക് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്നും ദൈവം നേരിട്ട് പറഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂ?വെന്നും ബൈഡനും വ്യക്തമാക്കുകയുണ്ടായി.

Author Image

Online Desk

View all posts

Advertisement

.