Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കും: അലോഷ്യസ് സേവ്യർ

02:50 PM Sep 10, 2024 IST | Online Desk
Advertisement

എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ് എഫ് ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന "സർഗ്ഗ"കൾച്ചറൽ പരിപാടിക്കിടെയാണ് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് ആശിഷ്, വൈസ് പ്രസിഡൻ്റ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമപരമ്പര അഴിച്ചുവിട്ടത്.

Advertisement

യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഹുസൈനുൽ ജുനൈസിന് ക്രൂരമായി പരിക്കേറ്റു. യൂണിറ്റ് പ്രസിഡൻ്റ് ലസീഖ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദ്ദിച്ചു. നേരത്തെ എസ് എഫ് ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കെ എസ് യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Tags :
newsPolitics
Advertisement
Next Article