കേന്ദ്രത്തിനെതിരായ മാർച്ചിൽ പഞ്ചാബ്, ഡൽഹി മുഖ്യമന്ത്രിമാരും
കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡൽഹി പ്രതിഷേധം തുടങ്ങി. ഇന്ത്യ സഖ്യത്തിലെ പല നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ്ണ തുടങ്ങി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്.. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.
ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിൻറെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കില്ല.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ജമ്മു കള്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള തുടങ്ങിയ ഇന്ത്യാ മുന്നണി നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.