തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.