ഈസ്റ്ററിന് അവധി നിഷേധിച്ച നടപടി അന്യായമെന്ന്; ശശിതരൂർ
തിരുവനന്തപുരം : ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ഈസ്റ്ററിനും ദുഃഖവെളിക്കും അവധി നിഷേധിച്ച മണിപ്പൂർ സർക്കാരിന്റെ നടപടി അന്യായമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ് ഈ നടപടി. ക്രിസ്തു വിശ്വാസികളെ സംബന്ധിച്ച പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളും പ്രവർത്തി ദിവസമാക്കിയത് അന്യായമായി നടപടിയാണെന്നും തരൂർ പ്രതികരിച്ചു.
ഇന്നലെയാണ് ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂർ സർക്കാർ ഞായറാഴ്ച ദിവസം പ്രവർത്തി ദിവസം ആണെന്ന് കാണിച്ചു ഉത്തരവിറക്കിയത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക അവധി സർക്കാർ പിൻവലിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.