Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജൈവകൃഷി സർട്ടിഫിക്കേഷൻ പദ്ധതിയുമായി കൃഷി വകുപ്പ്

05:08 PM Feb 18, 2024 IST | Online Desk
Advertisement
Advertisement

ജൈവ കാർഷികോൽപ്പന്നങ്ങൾക്ക് നാട്ടിലും വിദേശത്തും കൂടുതൽ വിൽപന സാധ്യതയുണ്ടാകണമെങ്കിൽ അംഗീകൃത ജൈവ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് അധികവില ലഭിക്കുന്ന വിധമുള്ള ജൈവസാക്ഷ്യപ്പെടുത്തൽ പദ്ധതിയുമായി കേരള കൃഷി വകുപ്പ് മുൻപോട്ടിറങ്ങുന്നു. അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്പ്മെൻ്റ് അതോറിറ്റി ( APEDA) യുമായി ചേർന്നാണ് പുതിയ പദ്ധതി.കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോൽസാഹിപ്പിക്കുകയും മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്ന അതോറിറ്റിയാണിത്. നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) മാനദണ്ഡ പ്രകാരമുള്ള സർട്ടിഫിക്കേഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും ഇതിൽ അംഗങ്ങളാകാനുള്ള അപേക്ഷ സ്വീകരിക്കുന്നതാണ്. മൂന്നു വർഷ പദ്ധതി പ്രകാരം ഓർഗാനിക് സർട്ടിഫിക്കേഷൻ നടപടികൾക്കുള്ള ഫീസും കൃഷിയിടം ഓർഗാനിക്കാക്കുന്നതിൻ്റെ ചെലവും കൃഷി വകുപ്പ് വഹിക്കുന്നതായിരിക്കും.

Tags :
kerala
Advertisement
Next Article