റാങ്കുകളുടെ വജ്രശോഭയിൽ ദേവമാതാ കോളേജ് മലയാളവിഭാഗവും
കുറവിലങ്ങാട്: ദേവമാതാ കോളേജിൻ്റെ വജ്രജൂബിലിത്തി ളക്കത്തിന് റാങ്കുകളുടെ ദീപ്തിയാൽ മാറ്റുകൂട്ടുകയാണ് മലയാളവിഭാഗവും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ 2022-23 അദ്ധ്യയന വർഷത്തിലെ എം. എ. മലയാളം പരീക്ഷയിൽ ദേവമാതായിലെ കുമാരി ശ്രീലക്ഷ്മി ടി.ആർ,ഒന്നാം റാങ്ക് നേടി. വെച്ചൂർ ഇടയാഴം,
തെക്കുംമുറിവീട്ടിൽ എം.രഘുവിൻ്റെയും (റിട്ട .ജോ. ബി. ഡി. ഒ.) യമുന വി. എൽ -ൻ്റെയും (കുടവെച്ചൂർ ഗവ.ദേവിവിലാസം എച്ച്.എസ്.എസ് അധ്യാപിക) മകളാണ് ശ്രീലക്ഷ്മി.
മലയാളം ബിരുദത്തിന് രണ്ടാംറാങ്ക് നേടിയിരുന്ന സമർത്ഥയായ ഈ വിദ്യാർത്ഥിനി എം. എ. പഠനകാലയളവിൽത്തന്നെ
യു. ജി. സി പരീക്ഷയിൽ വിജയിച്ച് ജെ ആർ എഫ് - ന് അർഹയായി.
2022-23 അധ്യയനവർഷത്തിൽ മലയാളം ബിരുദതലത്തിലും വളരെ മികച്ച വിജയമാണ് ദേവമാതായിലെ കുട്ടികൾ നേടിയത്. കുമാരി അനുപ്രിയ ജോജോ ഒന്നാം റാങ്ക്, സിസ്റ്റർ ജിൻ്റു ജയസ് മൂന്നാം റാങ്ക്, കുമാരി മെറിൻ ഷാജി ഏഴാം റാങ്ക്, കുമാരി നിത്യ വി. ഒൻപതാം റാങ്ക് എന്നിങ്ങനെയാണ് ബിരുദതലത്തിലെ നേട്ടം. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമാക്കൽ,മലയാളവിഭാഗം മേധാവി ഡോ സിബി കുര്യൻ എന്നിവർ അഭിനന്ദിച്ചു.