സഹപാഠിക്ക് സ്നേഹവീടൊരുക്കി ദേവമാതാ എൻ.എസ്.എസ്.
04:10 PM Jun 24, 2023 IST
|
Veekshanam
Advertisement
കുറവിലങ്ങാട്: ദേവമാതാ കോളെജിലെ മൂന്നാംവർഷ ബിരുദവിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു നൽകുവാൻ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. ലൈഫ് പദ്ധതിയിൽ ലഭിച്ച തുകയ്ക്കൊപ്പം ദേവമാതാ സമൂഹത്തിൻ്റെ പിന്തുണ കൂടിയായപ്പോൾ സ്നേഹഭവനം യാഥാർത്ഥ്യമായി.കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി മാത്യു ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ആൻസി സെബാസ്റ്റ്യൻ , ശ്രീ. റെനീഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭവനം പൂർത്തീകരിച്ചത്
Advertisement
വീടിൻ്റെ വെഞ്ചരിപ്പ് കർമം കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ.അഗസ്റ്റ്യൻ കൂട്ടിയാനി യിൽ ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി മത്തായി എന്നിവരുടെസാന്നിധ്യത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
Next Article