For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

‘മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണി, ക്ഷമിക്കാനാവില്ല’; യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്

12:58 PM Sep 02, 2024 IST | Online Desk
‘മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണി  ക്ഷമിക്കാനാവില്ല’  യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്
Advertisement

വീണ്ടും എംഎസ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. തന്റെ ജീവിതത്തില്‍ ധോണിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗ്‌രാജ് പറഞ്ഞതായുള്ള അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കിൽ, യുവരാജിന്റെ ക്രിക്കറ്റിന് നാലു അല്ലെങ്കിൽ അഞ്ചു വർഷം കൂടി നീങ്ങാമായിരുന്നുവെന്നും യോഗ്‌രാജ് പറഞ്ഞു.

Advertisement

"ഞാൻ എംഎസ് ധോണിയോട് ഒരിക്കലും ക്ഷമിക്കില്ല. അദ്ദേഹം ഒരു വലിയ ക്രിക്കറ്റ് താരം ആണെങ്കിലും, എന്റെ മകനെതിരെ ചെയ്തതെല്ലാം പുറത്ത് വരികയാണ്; അത് ഞാൻ ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കില്ല. രണ്ട്, അവരെ ഒരിക്കലും ഞാന്‍ ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും – യോഗ്‌രാജ് സിങ് പറഞ്ഞു. ധോണിക്കെതിരായ യോഗ്‌രാജിന്റെ വിമർശനങ്ങൾ പുതിയതല്ല; ഇതിനുമുമ്പ്, ധോണിയുടെപ്രവൃത്തികൾ മൂലം 2024 ഐപിഎല്‍ സിഎസ്‌കെയ്ക്ക് നഷ്ടമായതായി അദ്ദേഹം ആരോപിച്ചിരുന്നു. ധോണിക്ക് യുവരാജിനെതിരെയുള്ള അസൂയ സംബന്ധിച്ചും യോഗ്‌രാജ് കുറ്റപ്പെടുത്തി.

Tags :
Author Image

Online Desk

View all posts

Advertisement

.