കടുത്ത നിബന്ധനകളോടെ ആശ്രിത വിസ : സാധാരണ പ്രവാസികൾക്ക് നിരാശ !
കുവൈറ്റ് സിറ്റി : ദീർഘകാലമായി മുടങ്ങി കിടന്ന ആശ്രിത വിസ / കുടുംബ വിസ വിതരണം കുവൈറ്റിൽ കടുത്ത നിബന്ധനകളോടെ പുനരാരംഭിക്കും . എണ്ണൂറോ അതിലധികമോ കുവൈറ്റി ദിനാർ ശമ്പളമുള്ള ബിരുധദാരിയായ ഒരാൾക്ക് അയാളുടെ ബിരുദത്തിനു അനുസൃതമായ മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിൽ ആശ്രിത വിസ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കു മെന്നതാണ്പുതിയ നിബന്ധനകളിൽ പ്രധാനം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. വലിയൊരു വിഭാഗം പ്രവാസി സമൂഹത്തിനും മേൽ നിഷ്കര്ഷിച്ച നിബന്ധനകൾ പാലിക്കുവാനാവില്ലെന്നിരിക്കെ വളരെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ചെറിയൊരു ശതമാനത്തിനു മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളു എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഭാര്യയെയും മക്കളെയും ഉറ്റ ബന്ധുക്കളെയും കൂടെ കൊണ്ടുവന്നു താമസിക്കുന്നതിന് വിസ ലഭിക്കും എന്ന മോഹവുമായി വര്ഷങ്ങളായി ജീവിച്ചുവന്ന മഹാ ഭൂരിപക്ഷമുള്ള ചെറിയ ശമ്പളക്കാരായ പ്രവാസികൾക്കും ഇപ്പോഴത്തെ വിസ അനുമതികൊണ്ടു പ്രയോജനം ഉണ്ടാവില്ലെന്നതാണ് യാഥാർഥ്യം .