മദ്യപിക്കാന്‍ പണം നല്‍കിയില്ല; 54 കരനെ ഇഷ്ടികകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു
തൃശ്ശൂര്‍: മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ കോണ്‍ക്രീറ്റ് ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ ആള്‍ മരിച്ചു.തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ സ്വര്‍ണപണിക്കാരന്‍ മധുവാണ് മരിച്ചത്.സംഭവത്തില്‍ മധുവിന്റെ പരിചയക്കാരനും വിയ്യൂര്‍ സ്വദേശിയുമായ ഉണ്ണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്പത്തിനാലുകാരനായ മധുവിനെ ഉണ്ണിക്കുട്ടന്‍ ഇഷ്ടിക കൊണ്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിയ്യൂരിഷ വെച്ച് മധുവിന് ഇഷ്ടിക കൊണ്ടുള്ള അടിയേക്കുന്നത്. പരിചയക്കാരനായ വിയ്യൂര്‍ സ്വദേശി ഉണ്ണിക്കുട്ടന്‍ മധുവിനോട് മദ്യപിക്കാന്‍ പണം ചോദിച്ചിരുന്നു. എന്നാല്‍ മധു പണം നല്‍കിയില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മധുവിന്റെ കൈവശമുള്ള പണം മദ്യപിക്കാന്‍ തരണമെന്ന് ഉണ്ണിക്കുട്ടന്‍ ആവശ്യപ്പെട്ടു.
ഇതു നല്‍കാത്തതിന്റെ അരിശത്തില്‍ സമീപത്ത് നിന്നും ഇഷ്ടിക എടുത്ത് മധുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മധു ഇന്നലെ മരണപ്പെട്ടത്.അടിയേറ്റ് മധുവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഉണ്ണിക്കുട്ടനെ പിന്നീട് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.