Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡിജിറ്റല്‍ അറസ്റ്റ്; നാലു മാസത്തിനിടെ തട്ടിപ്പുകാര്‍ക്ക് കൊടുത്തത് 120 കോടി രൂപ

03:29 PM Oct 28, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ചാണിത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്.

Advertisement

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാനകേന്ദ്രങ്ങളെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആകെ സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 7.4 ലക്ഷം പരാതികളാണ് ലഭിച്ചത്.

Tags :
Tech
Advertisement
Next Article