For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത; കേന്ദ്രസർക്കാർ പരിഹാരം ഉണ്ടാക്കണം

11:09 AM Aug 19, 2024 IST | Online Desk
മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത  കേന്ദ്രസർക്കാർ പരിഹാരം ഉണ്ടാക്കണം
Advertisement

ഇടുക്കി: കേരളത്തെ ആശങ്കയിലാക്കുന്ന മുല്ലപെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുത് എന്ന പറയുന്നതിൽ കാര്യമില്ല. കേന്ദ്ര സർക്കാർ വിഷയത്തിൽ പരിഹാരമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.

Advertisement

ഇടുക്കിയിൽ നിന്നും വിജയിച്ചു പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആശങ്കകൾ തിരിച്ചറിഞ്ഞ് ഉചിതമായ നടപടികൾ ഉത്തരവാദിത്തബോധത്തോടെ ചെയ്യണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാടെന്നും ഫാ. ജിൻസ് കൂട്ടിച്ചേർത്തു. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾക്ക് മുല്ലപെരിയാർ വിഷയത്തിൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല.

തമിഴ്‌നാടിന് ജലലഭ്യത ഉറപ്പുവരുത്തികൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിലെ ഗൗരവം മനസ്സിലാക്കി കേന്ദ്രസർക്കാർ വേണ്ട പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിർമാണം ആരംഭിക്കണമെന്നും ഇടുക്കി രൂപത നിലപാട് അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.