'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപത
10:05 AM Apr 09, 2024 IST
|
Online Desk
Advertisement
ഇടുക്കി രൂപതയ്ക്ക് പിന്നാലെ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. ശനിയാഴ്ച രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.
Advertisement
ഏപ്രിൽ 4 നാണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. ദൂരദര്‍ശന്‍ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തലേന്നാണ് ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായി പ്രണയ ബോധവൽക്കരണം എന്ന ആശയം മുന്നിൽ കണ്ടാണ് ചിത്രം പ്രദര്ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
Next Article