For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

75-ാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

11:41 AM Feb 05, 2024 IST | Veekshanam
75 ാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ
Advertisement
Advertisement

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഫാസിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു. തന്റെ 75-ാം പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം . മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിനൊപ്പമുള്ളതാണ് പുതിയ ചിത്രം .
"പുതിയ സിനിമ, അതാണ് പിറന്നാൾ വിശേഷം. പിറന്നാൾ ദിനമായ ഇന്ന് ആഘോഷമൊന്നുമില്ല. ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ മണിച്ചിത്രത്താഴിലെ കൂട്ടാളി മധു മുട്ടം എനിക്കുവേണ്ടി എഴുത്ത് തുടങ്ങിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അതും പൂർത്തിയാകും. അത് മാത്രമാണ് ഇപ്പോൾ ചിന്ത" എന്നാണ് ഫാസിൽ വ്യക്തമാക്കിയത്. 30 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ വർഷം മെയ് അവസാനത്തോടെയോ ജൂൺ ആദ്യമോ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വ്യക്തമാക്കി. ഫാസിൽ തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നതും.

Tags :
Author Image

Veekshanam

View all posts

Advertisement

.