സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി: ഗീത വിജയൻ
കൊച്ചി: സംവിധായകൻ തുളസീദാസ് തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി ഗീത വിജയൻ. 1991 ൽ ചാഞ്ചാട്ടം സിനിമ സെറ്റിൽവെച്ചാണു ദുരനുഭവം നേരിട്ടതെന്നാണു നടിയുടെ വെളിപ്പെടുത്തൽ. ‘‘1991ൽ സിനിമയിൽ പുതിയ ആളായി എത്തിയപ്പോൾ മോശമായ അനുഭവം ഉണ്ടായി. അപ്പോൾ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥലത്തു നോ പറഞ്ഞു. അതിനാൽ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. പ്രതിരോധിച്ചാല്‍ അവസരം കിട്ടില്ല. സിനിമ കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഇല്ലെങ്കിൽ വേണ്ട’’– ഗീത പറഞ്ഞു.
ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ സഹപ്രവർത്തകരിൽ നിന്ന് മാനസികമായ പിന്തുണ ഉണ്ടായിരുന്നു. ചിലർ സെറ്റുകളിൽ സംരക്ഷകരായി നിലകൊണ്ടു വലിയ ഉപദ്രവം ഒന്നും ഉണ്ടായില്ല. നല്ലവരായ ആളുകൾ കൂടി ഉൾക്കൊള്ളുന്നതാണ് സിനിമ. സിനിമ മേഖല സുരക്ഷിതമാകണമെന്നും സ്ത്രീകൾക്ക് സുരക്ഷ നൽകണമെന്നും ഗീത അഭിപ്രായപ്പെട്ടു.