മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള വിയോജിപ്പ്; പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ നീക്കം ചെയ്ത് പി വി അന്‍വര്‍ എംഎല്‍എ. ജനങ്ങളെ ചേർത്തു നിർത്തുന്നതാണ് പുതിയ കവർ ചിത്രം. ജനങ്ങള്‍ക്കൊപ്പമാണെന്ന് സൂചന നല്‍കുന്നതാണ് പുതിയ ഫോട്ടോ. മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള ശക്തമായ വിയോജിപ്പാണ് ഈ പ്രവർത്തിയെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അഭ്യര്‍ത്ഥനക്ക് വഴങ്ങി താല്‍ക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അന്‍വര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും പിന്നോട്ടില്ല എന്ന് അന്‍വര്‍ പറഞ്ഞിരുന്നു. സിപിഎം പറയുന്നത് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്‍വര്‍ പരസ്യപ്രസ്താവന പിന്‍വലിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ വസ്തുത നേരെ തിരിച്ചും. മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ആണ് പി വി അന്‍വര്‍ ഉന്നയിച്ചത്. ഈ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് പോലും മറുപടി ഇല്ലാതാകുന്ന വേളയിലാണ് പി വി അന്‍വറിനോട് ഒരു അഭ്യര്‍ത്ഥന നടത്താന്‍ സിപിഎം തയ്യാറായത്. ഈ മാസം 30നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.