ദുരന്തബാധിതരെ വാടക വീടുകളിലേക്ക് മാറ്റണം, വാടക സർക്കാർ നൽകണം: വി ഡി സതീശൻ
12:38 PM Jul 31, 2024 IST | Online Desk
Advertisement
വയനാട്: മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദുരന്തബാധിതരെ സർക്കാർ വാടക വീടുകളിലേക്ക് മാറ്റണമന്നും പുനരധിവാസം ഉണ്ടാകുന്നത് വരെയുള്ള വാടക സർക്കാർ നൽകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Advertisement
നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയങ്ങൾ കാര്യമായി ഉന്നയിക്കുമെന്നും തീരുമാനം ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് യുഡിഎഫ് പ്രവർത്തകർ സജ്ജമാണെന്നും ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.