Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യോഗ്യത നേടിയിട്ടും പുറത്താക്കി; മൗണ്ട് സിയോൺ ലോ കോളേജിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകൾ

02:43 PM Jan 07, 2025 IST | Online Desk
Advertisement

കടമ്മനിട്ട: മൗണ്ട് സിയോൺ മൂന്നാം വർഷ ലോ കോളേജ് വിദ്യാർത്ഥിയെ അന്യായമായി ഡിറ്റെൻഷൻ ചെയ്ത് പുറത്താക്കിയതിൽ പ്രതിഷേധവുമായി സംയുക്ത വിദ്യാർത്ഥി സംഘടനകൾ. കെ എസ് യു, എ ഐ എസ് എഫ്, എസ് എഫ് ഐ, എ ബി വി പി എന്നീ വിദ്യാർത്ഥി സംഘടനകൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാം വർഷ എൽ എൽ ബി വിദ്യാർഥിയായ ശ്രീകാന്തിനെ കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ അന്യായമായി ഹാജർ പട്ടികയിൽ തിരുമറി നടത്തി അഞ്ചാം സെമസ്റ്ററിൽ പഠികാത്തിരിക്കാൻ ഡിറ്റൻഷൻ ചെയ്ത് പുറത്താക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ശ്രീകാന്തിന് ഹൈക്കോടതി അനുകൂലമായി വിധി നൽകുകയും പ്രിൻസിപ്പൽ അന്യായമായി പ്രവർത്തിച്ചു എന്ന് തെളിയുകയും ചെയ്തു. എന്നിട്ട് പോലും ശ്രീകാന്തിനെ തിരിച്ചെടുക്കാൻ പ്രൻസിപ്പൽ തയ്യാറായില്ല. തുടർന്നാണ് വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി പ്രതിഷേധ സമരം ആരംഭിച്ചത്.

Advertisement

Tags :
news
Advertisement
Next Article