കെഎസ്‌യു പാലക്കാട് ജില്ലാതല മെമ്പർഷിപ്പ് വിതരണം
07:29 PM Aug 07, 2024 IST
|
Online Desk
Advertisement
പാലക്കാട്: അണിചേരാം ആൾക്കൂട്ട വിചാരണയ്ക്കെതിരെ, അണിചേരാം അവകാശ സംരക്ഷണത്തിനായി, എന്ന ആഹ്വാനവുമായി കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് ആന്റണി പ്ലസ് വൺ വിദ്യാർഥി ദേവികയ്ക്ക് മെമ്പർഷിപ്പ് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വിപിന്‍ വിജയന്‍, ആകാശ് കുഴല്‍മന്ദം, അസംബ്ലി പ്രസിഡന്റ് അമൽ കണ്ണാടി തുടങ്ങിയവർ പങ്കെടുത്തു.
Advertisement
Next Article