ജില്ലാ സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് നിർമല കോളേജ് ജേതാക്കൾ
കോലഞ്ചേരി: എറണാകുളം ജില്ല അസോസിയേഷൻ സംഘടിപ്പിച്ച പതിനൊന്നാമത് സീനിയർ പുരുഷ മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ ബിന്ദുജ വർഗീസ്മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സെർവർ ജൈമോൻ സി ജെ, ജില്ലാ അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് റഷീദ്, സജീവ് ജോസഫ്, ക്രിസ് ഹാരിസ്,ഡോ ഡിനോ വർഗീസ്, അനീഷ് പി എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾ
പുരുഷ വിഭാഗം 600 Kg 1st നിർമ്മല കോളേജ് മൂവാറ്റുപുഴ.
2 nd ഭാരത് മാതാ കോളേജ് കാക്കനാട്.
പുരുഷ വിഭാഗം 640 kg
1 st നിർമ്മല കോളേജ് മുവാറ്റുപുഴ
2 nd അൽ അമീൻ കോളേജ് എടത്തല
3 rd സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി
മിക്സഡ് 580 kg
1st അൽ അമീൻ കോളേജ് എടത്തല.
2nd സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി
3rd അൽ അമീൻ കോളേജ് എടത്തല B ടീം.