Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹൈദരാബാദില്‍ ഡി.ജെകളും പടക്കവും നിരോധിച്ചു

04:41 PM Oct 01, 2024 IST | Online Desk
Advertisement

ഹൈദരാബാദ്: നഗരത്തിലെ മതപരമായ എല്ലാ ഘോഷയാത്രകളിലും ഡി.ജെകളും പടക്കം പൊട്ടിക്കുന്നതും ഹൈദരാബാദ് പോലീസ് നിരോധിച്ചു. കമ്മീഷണര്‍ സി.വി.ആനന്ദ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഘോഷയാത്രകളില്‍ ഡി.ജെ ശബ്ദ സംവിധാനങ്ങളുടെയും പടക്കങ്ങളുടെയും ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.

Advertisement

മതപരമായ ഘോഷയാത്രകളില്‍ ഇവ നിരോധിക്കുന്നതിനുള്ള കാരണങ്ങള്‍ പോലീസ് വിജ്ഞാപനത്തില്‍ വിവരിക്കുന്നുണ്ട്. ഡി.ജെ സംവിധാനങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിന് ഹാനികരമാണെന്നും ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

മതപരമായ ഘോഷയാത്രകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് അനിയന്ത്രിതമായ പെരുമാറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അറിയിപ്പ് കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ ഹൈദരാബാദിലെ ഘോഷയാത്ര റൂട്ടുകളില്‍ പടക്കം പൊട്ടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്. എന്നാല്‍, ഘോഷയാത്രകളില്‍ ഡി.ജെ നിരോധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളോടെ ശബ്ദ സംവിധാനങ്ങള്‍ അനുവദനീയമാണ്. പക്ഷേ, ശബ്ദ പരിധിക്ക് നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവക്ക് ചുറ്റും 100 മീറ്ററില്‍ കുറയാത്ത പ്രദേശം ഉള്‍ക്കൊള്ളുന്ന പ്രദേശം നിശ്ശബ്ദ മേഖലയാണ്. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഹൈദരാബാദ് സിറ്റി പോലീസ് ആക്ട്, അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കും.

Tags :
featurednationalnews
Advertisement
Next Article