ഡി.എന്‍.എ ഫലം പോസിറ്റിവ്: ലോറിയില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതര്‍
03:28 PM Sep 27, 2024 IST | Online Desk
Advertisement
മംഗളൂരു: ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഡി.എന്‍.എ ഫലം പോസിറ്റിവ്. ഷിരൂരില്‍ ലോറിയില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതര്‍ അറിയിച്ചു.
Advertisement
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അര്‍ജുന്റെ ബന്ധുക്കള്‍ക്ക് ഇന്നുതന്നെ കൈമാറും. മംഗളൂരുവിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.അര്‍ജുന്റെ മൃതദേഹവും ലോറിയും കഴിഞ്ഞദിവസം നടത്തിയ നിര്‍ണായക തിരച്ചിലിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72ആം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്.
മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ഡി.എന്‍.എ പരിശോധനക്കായി മൃതദേഹത്തില്‍നിന്നുള്ള സാമ്പിളും അര്‍ജുന്റെ സഹോദരന്റെ ഡി.എന്‍.എ സാമ്പിളും ശേഖരിച്ച് മംഗളൂരുവിലെ ലാബിലേക്ക് അയച്ചിരുന്നു.