തെരഞ്ഞെടുപ്പ് കഴിയും വരെ ഇ ഡി നോട്ടീസുമായി വരരുത് ; കെ മുരളീധരൻ
10:58 AM Apr 02, 2024 IST
|
Online Desk
Advertisement
തെരഞ്ഞെടുപ്പ് കഴിയും വരെ നോട്ടീസുമായി ഇ ഡി വരരുതെന്ന് കോൺഗ്രസ് നേതാവും തൃശൂർ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കൃത്യമായ അന്വേഷണം നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.
Advertisement
കരുവന്നൂരിലെ ഇ ഡി അന്വേഷണം ഡീലിന്റെ ഭാഗമായി ഉണ്ടായ ഒന്നാണ്. ബിജെപിയ്ക്ക് ഒരു സീറ്റ് നൽകി അയക്കാനാണ് ഇപ്പോഴത്തെ ശ്രമം. തൃശ്ശൂർ തിരുവനന്തപുരം എന്നിവയാണ് ആ മണ്ഡലങ്ങളിലൊന്ന്. പകരം മറ്റുസ്ഥലങ്ങളിൽ ബിജെപി എൽഡിഎഫിനെ സഹായിക്കും. ഇത് ബിജെപി - സിപിഎം ഡീലാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Next Article