'സപ്ലൈകോയുടെ ദാരിദ്ര്യം ചിത്രീകരിക്കരുത്' ; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സിഎംഡിയുടെ സർക്കുലർ
തിരുവനന്തപുരം: സപ്ലൈക്കോ ഔട്ട്‍ലെറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം. ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. . സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിലക്ക് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സബ്സിഡി വെട്ടിക്കുറച്ചതും സപ്ലൈക്കോ മാവേലി സ്റ്റോറുകൾ കാലിയായി കിടക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ഇത്തരം വാർത്തകളും ദൃശ്യങ്ങളും സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ് എന്നും സിഎംഡിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നതിനിടെയാണ് സർക്കുലർ പുറത്ത് വരുന്നത്.