For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബാങ്കിങ് വിവരങ്ങൾ പങ്കുവെയ്ക്കരുത് ; കേരള പോലീസ്

03:44 PM Apr 01, 2024 IST | Online Desk
ബാങ്കിങ് വിവരങ്ങൾ പങ്കുവെയ്ക്കരുത്    കേരള പോലീസ്
Advertisement

സൈബർ തട്ടിപ്പ് നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട ഹൃസ്വചിത്രവുമായി കേരള പോലീസ്. ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളുവെന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വീഡിയോയിൽ പറയുന്നു. സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച ഹൃസ്വ ചിത്രത്തിലൂടെയാണ് കേരള പൊലീസ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നടത്തുന്ന നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുതെന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം എന്നും പോസ്റ്റിൽ പറയുന്നു.

Advertisement

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കുകയുംഅരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. ഓർക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം.സൈബർ തട്ടിപ്പിനെതിരെ പോലീസ് നിർമിച്ച ഒരു ഹൃസ്വചിത്രം കാണാം. ഇത് പരമാവധി ഷെയർ ചെയ്യുമല്ലൊ.സംവിധാനം – അൻഷാദ് കരുവഞ്ചാൽഛായാഗ്രഹണം – രാജേഷ് രത്നാസ്

Tags :
Author Image

Online Desk

View all posts

Advertisement

.