For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രേഖകൾ കോടതിയിൽ നിന്ന് വെറുതെ ഇറങ്ങിപ്പോകില്ലല്ലോ? ദുരൂഹതയുണ്ട്; അഭിമന്യുവിന്റെ കുടുംബം

05:12 PM Mar 07, 2024 IST | Online Desk
രേഖകൾ കോടതിയിൽ നിന്ന് വെറുതെ ഇറങ്ങിപ്പോകില്ലല്ലോ  ദുരൂഹതയുണ്ട്  അഭിമന്യുവിന്റെ കുടുംബം
Advertisement

വട്ടവട: അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അഭിമന്യുവിന്‍റെ കുടുംബം രംഗത്ത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്ന് അഭിമന്യുവിന്‍റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടു. വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞു.

Advertisement

അഭിമന്യുവിന് നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ആത്മാര്‍തഥ ഇല്ലെന്ന ആക്ഷേപങ്ങൾ തുടക്കം മുതലേ ഉണ്ട്. രേഖകൾ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവ് പ്രതികരിച്ചെങ്കിലും വിചാരണയ്ക്ക് തൊട്ട് മുൻപെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ള സുപ്രധാന രേഖകളും കോടതിയിൽ നിന്നും കാണാതായ സംഭവത്തിൽ ദുരൂഹതയെന്നാണ് അഭിമന്യുവിന്‍റെ കുടുംബം ആരോപിക്കുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.