'മകളുടെ കേസ് നടത്തുന്നത് പൊതുജനാവിലെ പണം എടുത്ത്'; മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി
04:08 PM Apr 25, 2024 IST | Online Desk
Advertisement
മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെഎം ഷാജി. മകളുടെ കേസ് നടത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഖജനാവിൽ നിന്ന് പണം എടുക്കുന്നു എന്നും ഷാജി ആരോപിച്ചു. കെഎസ്ഐഡിസി മുഖ്യമന്ത്രിക്ക് സ്ത്രീധനം കിട്ടിയതാണോ എന്നും ഷാജി ചോദിച്ചു.
Advertisement
തനിക്കെതിരെയുള്ള കേസുകൾ പാർട്ടി പണം ഉപയോഗിച്ചല്ല നടത്തുന്നതെന്നും 14 കേസുകളും സ്വന്തം നിലയിലാണ് നോക്കുന്നതെന്നും സർക്കാർ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞനന്ദന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിക്കുകയാണ്. തനിക്കെതിരെ കേസുണ്ടായാൽ മറ്റു ദുരൂഹ മരണങ്ങളും പുറത്തു വരുമെന്നും ഷാജി പറഞ്ഞു. സിപിഎം തുടൽ അഴിച്ചുവിട്ട പട്ടിയെ പോലെയാണ് പി വി അൻവർ എന്നും ഷാജി കൂട്ടിച്ചേർത്തു.