Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗാർഹിക പീഡനം: പ്രതി രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ

10:58 AM May 18, 2024 IST | Online Desk
Advertisement

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ. പോലീസിന്റെ കയ്യിൽ പെടാതെ ബാംഗ്ലൂർ എത്താനുള്ള വഴികൾ പറഞ്ഞുകൊടുത്തതും രാഹുലിനും സുഹൃത്ത് രാജേഷിനും വിവിധ സഹായങ്ങൾ ചെയ്തതും ഈ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി.

Advertisement

ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. മൊബൈൽ ഫോണടക്കം പരിശോധിക്കാനാണ് നിർദേശം.പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. രാഹുലുമായി നിരന്തരം ഇയാൾ ഫോണിൽ സംസാരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും വിവരമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ മെമ്മോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരി ആദ്യം പരാതിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എസ്എച്ച്ഒയെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു.

Tags :
featuredkeralanews
Advertisement
Next Article