For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

12:33 PM Sep 10, 2024 IST | Online Desk
കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
Advertisement

വാഷിങ്ടണ്‍: ഫ്‌ളോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ തെക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കുന്ന അധികൃതരുടെ നടപടിയെ പിന്തുണക്കാനാണ് ട്രംപിന്റെ തീരുമാനം.

Advertisement

തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്ന് പറഞ്ഞത്.

'ഞാന്‍ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചതിന് മുതിര്‍ന്നവരുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്' ട്രംപ് പറഞ്ഞു. 'മുതിര്‍ന്നവര്‍ക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉല്‍പ്പന്നത്തിലേക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.

ഒരു ഫ്‌ളോറിഡിയന്‍ എന്ന നിലയില്‍, ഈ നവംബറിലെ ഭേദഗതിക്ക് അനുകൂലമായി ഞാന്‍ വോട്ട് ചെയ്യും. സര്‍ക്കാര്‍ അംഗീകൃത മരിജുവാന വിതരണക്കാര്‍ക്ക് ഈ വിഷയത്തില്‍ നിയമങ്ങള്‍ പാസാക്കുന്നതിന് യു.എസ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അ?ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങള്‍ കനത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.