സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുത്; കെജിഒയു
08:22 PM Oct 30, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: നവകേരള സദസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ ഹാജരായില്ല എന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റിയ നടപടി രാഷ്ട്രീയപ്രേരീതമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി. ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പ്രസ്തുത സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്നും കെജിഒയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെസി സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വി എം ഷൈൻ ട്രഷറർ ബി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Advertisement