വോട്ട് ചെയ്യുമ്പോൾ മണിപ്പൂർ കലാപം മറക്കരുത്: ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ
തെരഞ്ഞെടുപ്പിനായി പോകുമ്പോൾ മണിപ്പൂർ കലാപം മറക്കരുതെന്ന് ഓർമ്മിപ്പിച്ച് ക്രൈസ്തവ സഭാ മേലക്ഷന്മാർ. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്നും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ വോട്ടർമാരെ ഓർമിപ്പിച്ചു.
സഭയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നവർക്ക് വോട്ട് നൽകും. സഭയുടെ അക്കൗണ്ട് അറിയിപ്പിച്ചു തടക്കം വോട്ടിൽ പ്രതിഫലിക്കും എന്നും ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. സമത്വവും സുരക്ഷിതത്വവും ഉള്ള മതേതര രാജ്യമാണിത്. ആ രാജ്യത്തിന്റെ സർക്കാരും അങ്ങനെയാവണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മതേതര സ്വഭാവങ്ങൾക്ക് മൂല്യങ്ങൾക്കും ഭരണഘടനക്കും നേതൃത്വം നൽകാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യണമെന്ന് സിബിസിഐ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐശ്വര്യത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തി എന്ന കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാബ പറഞ്ഞു.