ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുത്: കെ ജി ഓ യു
11:18 AM Jun 01, 2024 IST
|
Online Desk
Advertisement
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസം തോറും തുക പിടിച്ച് ആന്വിറ്റി പദ്ധതിയായി ജീവാനന്ദം എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതി ജീവനക്കാരോടുള്ള ക്രൂര വിനോദമായി മാത്രമേ കണക്കാക്കാനാവു എന്ന് കെ ജി ഓ യു സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
Advertisement
ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിസെപ്പ് പോലെ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കാനുള്ള മറ്റൊരു തട്ടിപ്പ് പദ്ധതിയായാണ് സംഘടന ഇതിനെ കാണുന്നത്. പദ്ധതിക്കെതിരെ ഇതര സംഘടനകളുമായി കൂടിയാലോചിച്ച് യോജിച്ച പ്രക്ഷോഭത്തിന് കെ ജി ഓ യു പങ്കുവഹിക്കുമെന്നും കെ സി സുബ്രഹ്മണ്യൻ പറഞ്ഞു.
Next Article