Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഭിന്നശേഷിയെ കളിയാക്കുകയോ അവഹേളിക്കുകയോ ചെയ്യരുത്'; ദൃശ്യമാധ്യമങ്ങൾക്ക് കര്‍ശന നിര്‍ദേശവുമായി, സുപ്രീംകോടതി

06:15 PM Jul 08, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: സിനിമയുൾപ്പടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ ഭിന്നശേഷിയെ കളിയാക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി.സോണി പിക്‌ച്ചേഴ്‌സ് പുറത്തിറക്കുന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിയെ അവഹേളിക്കുന്ന ചിത്രീകരണം നടന്നെന്ന് കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഡോക്യുമെന്‍ററി, സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയത്.ആളുകളുടെ ഭിന്നശേഷിയെ അവഹേളിച്ച് തമാശയാക്കേണ്ട കാര്യമല്ല. അംഗപരിമിതരായവരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ടതെന്നും കോടതി വ്യക്തമാക്കി. മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന വാക്കുകള്‍ ഭിന്നശേഷിക്കാര്‍ക്കെതിരേ പ്രയോഗിക്കരുതെന്നും സാമൂഹിക പ്രതിബദ്ധതയെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

Advertisement

Tags :
national
Advertisement
Next Article