ലൈഫ് മിഷനെ കുറിച്ച് മിണ്ടരുത്; പോലിസിനെതിരെയും പരാതി പറയരുത്
നിലമ്പൂര്‍: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന് പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം. അദാലത്തില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍ അക്കമിട്ട് എഴുതിയാണ് മന്ത്രിമാര്‍ പരാതി പരിഹാര പ്രഹസനത്തിന് ഇറങ്ങിയത്. ഇന്നലെ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ടയില്‍ വെച്ച് നടത്തിയ നിലമ്പൂര്‍ താലൂക്ക് ആദാലത്തിലാണ് ജനകീയ പരാമര്‍ശമുള്ള വിഷയങ്ങളില്‍ പരാതി ഉന്നയിക്കാന്‍ പാടില്ലന്ന് ബോര്‍ഡ് വെച്ചത്. ലൈഫ് മിഷന്‍ ഭവന പരാതി. പിഎസ് സി സംബന്ധിച്ച പരാതി. വായ്പ എഴുതി തള്ളല്‍, പോലീസ് കേസുകള്‍, ൂമി സമ്പന്ധിച്ച കേസുകള്‍, ഭൂമി തരം മാറ്റല്‍, മുഖ്യമന്തിയുടെ സാമ്പത്തിക സഹായം. ചികിത്സ സഹായ അപേക്ഷ . സര്‍ക്കാര്‍ ജീവനക്കാരുടെ പരാതി. റവന്യു റിക്കവറി,വായ്പാ തിരിച്ചടവ് തുടങ്ങിയവയെ സംബന്ധിച്ചൊന്നും പരാതി നല്‍കാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. അദാലത്തിന് എത്തുന്നവരിലിധികവും ഇത്തരം പരാതികള്‍ക്ക് പരിഹാരവുമായി വരുന്നവരാണ്. എന്നാല്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വ്യക്തിഗത പരാതികളൊന്നും അദാലത്തില്‍ ഉന്നയിക്കരുതെന്നാണ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പരാതികള്‍ ഉന്നയിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയ വിവരം അറിയാതെ നിരവധി പേരാണ് ഇന്നലത്തെ അദാലത്തിന് എത്തിയത്. ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നവര്‍ക്കാണ് മന്ത്രിമാരെ നേരിട്ടു കാണാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ നൂറുകണക്കിനാളുകള്‍ ഇന്നലെ വിവിധ സെക്ഷനുകളില്‍ പരാതിയുമായെത്തി. മന്ത്രിമാരായ വി അബ്ദുറഹിമാനും. മുഹമ്മദ് റിയാസുമാണ് അദാലത്തിന്റെ ഭാഗമായത് ഇതില്‍ മുഹമ്മദ് റിയാസ് ഉച്ചക്ക് മുമ്പ് തന്നെ കോഴിക്കോട്ടേക്ക് പോയി. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കാന്‍ നിലമ്പൂരില്‍ ആദാലത്ത് നടത്തിയിരുന്നങ്കിലും ജനങ്ങള്‍ക്ക് ഒരു ഉപകാരവും ലഭിച്ചിരുന്നില്ല. ഈ വര്‍ഷം പരാതി ഉന്നയിക്കുന്നതിനു പോലും നിരോധനം ഏര്‍പ്പെടുത്തി സ്വയം പരിഹാസ്യരായി കൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും അദാലത്ത് മുന്നേറുന്നത്.
പടം -ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി മമ്പാട് കരുതലും കൈത്താങ്ങും അദാലത്ത് വേദിക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ്